എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ പക്ഷത്തെത്തിക്കുന്നതിനായി 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം. തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്. എംഎൽഎ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം ആരോപണം പൂർണമായി നിഷേധിച്ചു തോമസ് കെ.തോമസ്. ഇതെന്താ മഹാരാഷ്‌ട്രയോ, അവിടെ പോലും 25 കോടിയും 15 കോടിയുമൊക്കെയാണ് കൊടുത്തിട്ടുള്ളത്. 50 കോടി രൂപയൊക്കെ കൊടുക്കാനുള്ള മുതലുണ്ടോ ആൻ്റണി രാജുവെന്നും അദ്ദേഹം പരിഹസിച്ചു.
