News

ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു, മോഷണശ്രമത്തിനിടെ കള്ളൻ കുത്തുകയായിരുന്നു, അടിയന്തര ശസ്ത്രക്രിയ

ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളന്‍ നടനെ കുത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു.

ആറ് തവണയാണ് നടന് കുത്തേറ്റത്. ഒരു മുറിവ് നട്ടെല്ലിന് അടുത്തായത് ആശങ്കയുണ്ടാക്കുന്നുണ്ട് ഓപ്പറേഷന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു.

Most Popular

To Top