News

ബോബി ചെമ്മണൂർ ജയിൽ മോചിതനായി

ബോബി ചെമ്മണൂർ ജയിൽ മോചിതനായി. നടി ഹണി റോസിനെതിരെ ലൈഗികാരോപണ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച്ച ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്.

ബോബി ചെമ്മണ്ണൂരിന്റെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റേതാണ് സ്വമേധയായുള്ള നടപടി. പ്രതിഭാ​ഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ എന്താണ് സഭാവിച്ചതെന്ന് അറിയണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി കേസ് പരി​ഗണിക്കാനിരിക്കവേ ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. 10.15-ന് കേസ് പരി​ഗണിക്കാനിരിക്കവേ 9.55-ഓടെയാണ് ബോ.ചെ ജയിലിൽ‌ നിന്നിറങ്ങിയത്.

ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങി.

Most Popular

To Top