ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തി സ്കൂൾ അധികൃതർ. മംഗലപുരത്ത് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂളിന്റെ വാർഷിക ആഘോഷ ചടങ്ങിലാണ് വിലക്ക്.
പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ ഇറക്കിയ സർക്കുലറിലാണ് തീരുമാനം. സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്.
മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു.
ഇതിനോടകം സർക്കുലർ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത വസ്ത്രത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് വൻ വിവാദമായിരുന്നു. പിന്നാലെയാണ് ഈ സർക്കുലറും.
