BJPയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരുകലാണ് പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതേസമയം ശോഭാ സുരേന്ദ്രൻറെ പേരും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം അമിത് ഷാ ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ തുടരുമെന്നും വാർത്തയുണ്ട്.
