മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസി ൻ്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറാൻ എതിർപ്പ് പ്രകടിപ്പിച്ച ഏക്നാഥ് ഷിൻഡെ മകനെ ഉപ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രെമമെന്ന പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും താൻ അധികാര മോഹിയല്ലെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലത്തിലും ശിവസേനയ്‌ക്കും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജാർഖണ്ഡിൽ മുഖ്യമന്ത്രി സത്യപ്രതിഞ്ജ ചെയ്തെങ്കിൽ മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയിൽ തുടരുകയാണ്.
