കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യ്തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യപകമായി പ്രതിഷേധം ഇപ്പോൾ നടക്കുകയാണ്, സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലും, ആശുപത്രികളിലുമായി ജോലി ചെയ്യുന്ന 42 പ്രൊഫസർമാരെയും ഡോക്ടർമാരെയും സ്ഥലം മാറ്റി, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം.
കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, സംസ്ഥാനത്തുടനീളം പശ്ചിമ ബംഗാൾ മെഡിക്കൽ എജ്യുക്കേഷൻ സർവീസിൽ 42 പ്രൊഫസർമാരെയും ,ഡോക്ടർമാരെയും നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്തു.
ഇതിനിടെ, സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മമത ബാനർജി രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാളിൽ വിവിധ ഇടങ്ങളിൽ മൂന്ന് പെൺകുട്ടികൾ കൂടി കൊല്ലെപ്പെട്ടുവെന്ന് അമിത് മാളവ്യ ആരോപിച്ചു,ബംഗാൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാതായെന്നും കൊൽക്കത്ത പൊലീസ് ട്വീറ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഭീഷണി കത്ത് അയക്കുന്നു എന്ന് അമിത് മാളവ്യ ആരോപിച്ചു












