ഹരിയാനയിൽ മിന്നും ജയത്തിലൂടെ ബിജെപി വീണ്ടും അധികാരത്തിലേക്ക്. മൂന്നാം തവണയാണ് ബിജെപി അധികാരത്തിൽ എത്തുന്നത്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും.
2009 ല്‍ ആകെ നാല് സീറ്റ് മാത്രമാണ് ബി.ജെ.പി ലഭിച്ചത്. 2014 ല്‍ എന്‍.ഡി.എ യുടെ നേതൃത്വത്തില്‍ 47 സീറ്റുമായി അധികാരത്തിലേറി. 2019 ല്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേറി. 2024 ലെ ബിജെപി വീണ്ടും അധികാരത്തിലേറി അവരുടെ വിജയം നിലനിര്‍ത്തി.
ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ ദില്ലയിൽ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവര്‍ത്തകരെ വൈകീട്ട് കാണും
