രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി ഫോങ്‌നോന്‍ കോന്യാക്. പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തന്റെ വളരെ അടുത്തുവന്ന് നിന്നു മോശമായി പെരുമാറിയെന്നാണ് പരാതി.
കൈയില്‍ പ്ലക്കാര്‍ഡേന്തി കോണിപ്പടിക്ക് സമീപം നില്‍ക്കുമ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് ഫോങ്‌നോന്‍ കോന്യാക് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി എം പി മാർക്ക് കടന്നുപോകാനുള്ള വഴിയൊരുക്കി. അതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും തന്റെയടുത്ത് എത്തുന്നത്.
തന്റെ അടുത്തായാണ് നിന്നതെന്നും സ്ത്രീയെന്ന പരിഗണന നല്‍കാതെ ഉച്ചത്തില്‍ ആക്രോശിച്ചുവെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നും ബിജെപി വനിതാ എം.പി ഫോങ്‌നോന്‍ കോന്യാക് ആരോപിച്ചു. അതേസമയം രണ്ട് ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവർക്ക് രാഹുൽ ഗാന്ധിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി മന്ത്രി കിരൺ റിജിജു അവകാശപ്പെട്ടു.
