News

കാത്തിരുന്നോളൂ.. അടുത്തത് പശ്ചിമ ബംഗാള്‍, മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൈവരിച്ച മിന്നുംവിജയത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താക്കീതുമായി ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ആളുകളും ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്നും അടുത്തത് നിങ്ങളാണ് കാത്തിരുന്നോളൂ എന്നാണ് മമതാ ബാനർജിക്കുള്ള താക്കീതായി അദ്ദേഹം പറയുന്നത്. ബി.ജെ.പിയുടെ മറ്റൊരു നേതാവായ സുകാന്ത മജുംദാറും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലേത് പോലെ തന്നെ ബി.ജെ.പിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പശ്ചിമ ബംഗാളും.

27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നത്. ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിലെ 30 ആംആദ്മി എംഎൽഎ മാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം നീങ്ങാനാവില്ലെന്നാണ് എംഎൽഎ മാരുടെ നിലപാട്.

Most Popular

To Top