രാജ്യമെങ്ങും ഭൂരിപക്ഷ വിജയത്തോടെ എൻഡിഎ നേതാക്കൾ മുന്നേറ്റം തുടരുന്നു. ഡല്‍ഹിയിലെ ഏഴു സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്.ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും ജനവിധി കനത്ത തിരിച്ചടിയാണ്.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് ലീഡ് നേടാനായിട്ടില്ല. മധ്യപ്രദേശില്‍ 29 സീറ്റിലും ബിജെപിയാണ് മുന്നേറുന്നത്. ബിഹാറിലെ 40 സീറ്റില്‍ 33 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന് അഞ്ചു സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്.
