കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോർ കമ്മിറ്റി തീരുമാനം. കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാനും ധാരണയായി. ഇതോടെ ബിജെപി ജില്ലാ പ്രഡിസന്റുമാരുടെ എണ്ണം മുപ്പത്തിയൊന്നാകും. കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനിൽ ഭരണം പിടിക്കുന്നത് ലക്ഷ്യം വെച്ചായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ ചര്‍ച്ച.
10 ലക്ഷം ജനസംഖ്യയുള്ള പ്രദേശത്തെ ഒരു ജില്ലയാക്കി, ആകെ 31 ജില്ലകളായാണ് തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ബിജെപി ജില്ലാ പ്രഡിസന്റുമാരുടെ എണ്ണം മുപ്പത്തിയൊന്നാകും. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോർ കമ്മിറ്റി യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മിഷന്‍ 41 എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം. 41 നിയമസഭ സീറ്റുകളില്‍ വിജയം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് കോർ കമ്മിറ്റി യോഗത്തിലെ ധാരണ. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
