തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു ബി ജെ പി കേന്ദ്ര നേതൃത്വം , മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്, സഹമന്ത്രിസ്ഥാനമെന്നാണ് സൂചനകൾ. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. തമിഴ്നാട്ടിൽ ബി ജെ പി ക്ക്എം പി മാരില്ല, അതിനാൽ അദ്ദേഹത്തിന് പ്രധാന വകുപ്പ് ലഭിക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ ഇങ്ങനൊരു വിജയം കണ്ടെത്തിയ സുരേഷ് ഗോപിയെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ നൽകിയിരുന്നു ബി ജെ പി യുടെ പ്രധാന കേന്ദ്ര നേതാക്കൾ ,സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കൂടുതൽ നേട്ടത്തിനാണ് കേരളത്തിൽ ബിജെപി ശ്രമിക്കുന്നത്.
