Politics

കേരളത്തിൽ ആദ്യത്തെ താമര,തൃശ്ശൂർ എടുത്ത് സുരേഷ്‌ഗോപി, ചരിത്രം കുറിച്ച് ബിജെപി

കേരളത്തിൽ താമര വിരിഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ഗോപി ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയും പിന്നിലാക്കിയാണ് സുരേഷ് ഗോപി മുന്നേറിയത്.

ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിജയമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ വിജയം ഒരു അനുഗ്രഹമായി സമ്മാനിച്ച സകല ദൈവങ്ങൾക്കും ലൂർദ്ദ് മാതാവിനും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ആശംസകളുമായി മലയാള സിനിമാ ലോകം. നിരവധി നടിനടന്മാരാണ് സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. നടിമാരായ ജ്യോതികൃഷ്ണ, ഭാമ, മുക്ത നടൻ സുധീർ എന്നിവർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top