Politics

ജോസ് കെ മാണി ജനങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു! പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ല, ബിനു പുളിക്കകണ്ടം 

ജോസ് കെ മാണിക്കെതിരെ പാലാ നഗരസഭ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടം , ജോസ് കെ മാണി രാജ്യസഭാ സീറ്റ് നൽകിയതിൽ സി പി ഐ എം അണികൾക്കും എതിർപ്പുണ്ട്. ജോസ് ജനങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു, ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പറയുന്നു. പാലായിൽ മത്സരിച്ചാൽ ജോസ് കെ മാണി ഇനി ജയിക്കില്ലെന്ന് അറിയാം. പാലായിൽ സിപിഎം വോട്ടുകൾ കിട്ടിയാലും കേരള കോൺഗ്രസ് വോട്ടുകൾ കിട്ടില്ല,

കേരള കോൺഗ്രസിന് നഗരസഭ ചെയർമാൻ സ്ഥാനം നൽകിയപ്പോൾ മുതൽ ബിനു കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധത്തിൽ ആയിരുന്നു. രാജ്യ സഭ സീറ്റ് നൽകിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും ബിനു പുളിക്കകണ്ടം . മുൻപ്  പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ കേസ് സജീവമാക്കാന്‍ മാണി ഗ്രൂപ്പ് ശ്രമിച്ചിരുന്നു. കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെചില  നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു.ജോസ് ചീരാ ങ്കുഴിയുടെ പരാതി തന്‍റെ എയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു,

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top