ജനങ്ങളോട് ഇടപെടുമ്പോൾ അസഹിഷ്ണുത പാടില്ലെന്നും പകരം കൂറും വിനയവും ഉണ്ടാകണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അദ്ദേഹത്തിന്റെ ഈ വിമർശനം ബ്രാഞ്ച് സെക്രട്ടറി മാർക്കുള്ള കത്തിലാണ്, ഇടത് പക്ഷത്തിനു ജനങ്ങളോട് ആ പഴയ ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
മുഖ്യ മന്ത്രി പിണറായി വിജയന്റെ അസഹിഷ്ണുതയിലാണ് ബിനോയ് വിശ്വത്തിന്റെ ഈ വിമർശനം.അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന അനിവാര്യമാണെന്നും ബിനോയ് വിശ്വം കത്തിൽ സൂചിപ്പിച്ചു
