Film news

ബിഗ്‌ബോസ് താരം പരീക്കുട്ടിയെ എം.ഡി.എം.എയും കഞ്ചാവുമായി അറസ്റ്റിൽ

ബിഗ്‌ബോസ് താരം പരീക്കുട്ടിയെ എം.ഡി.എം.എയും കഞ്ചാവുമായി അറസ്റ്റിൽ. താരത്തിനൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്.

കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരുടെ കൈയ്യിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ 5 ഗ്രാം കണ്ടെടുത്തു. ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥിയായിരുന്നു.

Most Popular

To Top