News

ഭാസ്കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്റെ മോചനത്തിൽ ശിക്ഷായിളവ് അനുവദിക്കരുതെന്ന് ചെന്നിത്തല

തിഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മോചനത്തിൽ ശിക്ഷായിളവ് അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കാരണവരുടെ മരുമകളുമാണ് ഷെറിൻ. ഷെറിന് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ് ചെന്നിത്തല.

യുഎസ്സില്‍ നിന്നു മടങ്ങിയെത്തിയ ഭാസ്‌കര കാരണവരെ മരുമകളും മൂന്ന് ആണ്‍സുഹൃത്തുക്കളും ചേര്‍ന്നാണ്
2009 നവംബർ 7ന് കൊലപ്പെടുത്തിയത്. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം.

ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച്‌ തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലോ ഷെറിന് പുറത്തിറങ്ങാനാകൂ.

Most Popular

To Top