Film news

ഭരത് ഗോപി പുരസ്‌കാരം നടൻ സലിം കുമാറിന് 

മാനവസേന വെൽഫെയർ സൊസൈറ്റിയുടെ  ഭരത്‌ഗോപി അവാർഡ് നടൻ സലിം കുമാറിന് ലഭിച്ചു, ഈ സന്തോഷ വാർത്ത നടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവവെച്ചത്, നടന്റെ വാക്കുകൾ ഇങ്ങനെ.. ഞാൻ ഒരുപാട് ആരാധിക്കുന്ന അഭിനയ പ്രതിഭ ഭരത് ഗോപിയുടെ പേരിലുള്ള ഈ പുരസ്‌കാരം ലഭിച്ചതിൽ വളരെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു സലിം കുമാർ പറയുന്നു.

സലിം കുമാറിന്റെ പോസ്റ്റിലെ ഈ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും. നിമിഷങ്ങൾക്കുള്ളിലാണ് ഈ പോസ്റ്റ് വൈറൽ ആകുകയും ചെയ്യുന്നത്.  ആഗസ്റ്റ് 15 ന് ആറ്റിങ്ങലിൽ ല് വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങിലായിരിക്കും ഈ പുരസ്‌കാരം സമ്മാനിക്കുക, 25000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ലഭിക്കുക, കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ആണ് നടനെ ഈ പുരസ്‌കാരം നൽകുന്നത്

Most Popular

To Top