Film news

അച്ഛനെ എത്ര കളിയാക്കിയാലും അദ്ദേഹം നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും; ഭാഗ്യ സുരേഷ് 

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ‌ മണ്ഡലത്തിൽ വൻവിജയമാണ്  നടൻ സുരേഷ് ഗോപി നേടിയത്, ഇപ്പോൾ നടന്റെ മകൾ ഭാഗ്യ സുരേഷ് അച്ഛൻ സുരേഷ്ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്, അച്ഛന്റെ വിജയത്തിൽ സന്തോഷമാണെന്നും  അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നതെന്നും ജയിച്ചില്ലേലും അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഭാ​ഗ്യ പറഞ്ഞു, തന്റെ സഹോദരൻ ഗോകുലിന്റെ  പുതിയ ചിത്രം കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷിന്റെ  ഈ പ്രതികരണം

അച്ഛനെതിരെ വിമർശനങ്ങളും ,ആരോപണങ്ങളും ട്രോളുകളും വന്നാലും അദ്ദേഹം തന്‍റെ പണി ചെയ്യു൦ ,നല്ലത് ചെയ്താലും ആളുകൾ കുറ്റം പറയും. അതൊന്നും നോക്കിയാൽ നമുക്ക് ഒന്നും പറ്റില്ല, അച്ഛൻ അദ്ദേഹത്തിന്റെ  വർക്ക് നോക്കി തന്നെ  മുന്നേറു൦ . അതല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല. എത്ര വിമർശനം വന്നാലും ട്രോളുകൾ വന്നാലും  അച്ഛന്റെ വർക്ക് മുൻ നിർത്തി കുടുംബം മുൻ നിർത്തി, ആളുകളെ മുൻ നിർത്തി തന്നെഅച്ഛൻ പോകു൦ ,അത് അങ്ങനെ തന്നെ പോവുകയും ചെയ്യും മകൾ ഭാഗ്യ സുരേഷ് പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top