News

ലബനാനിലെ പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബെഞ്ചമിൻ നെതന്യാഹു

ലെബനനിലെ പേജർ ആക്രമണം തന്റെ അറിവോടെയാണെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. പേജർ ആക്രമണത്തിന് ബെന്യമിൻ നെതന്യാഹു അനുമതി നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ലോകത്തെ തന്നെയും ഹിസ്ബുള്ളയെയും ഞെട്ടിച്ച ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ സെപ്റ്റംബർ 17, 18 തീയതികളിലാണ് ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചത്. ലബനനെ പിടിച്ചുകുലുക്കിയ സ്‌ഫോടന പരമ്പരകളായിരുന്നു ഇസ്രയേൽ നടത്തിയ പേജർ ആക്രമണം. നാൽപതോളം പേരാണ് അപകടത്തിൽ മരിച്ചത്.

 

Most Popular

To Top