Film news

മലയാളി ഇത് വരെ കാണാത്ത മോഹൻലാൽ വിസ്മയം; സര്‍പ്രൈസ് കളക്ഷനുമായി ബറോസ്

മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം. പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ ബോഗൻവില്ലെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ ബറോസ് മറികടന്നിരിക്കുകയാണ്.  ബോഗൻവില്ല റിലീസിന് കളക്ഷൻ 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ 3.3 കോടി രൂപയായിരുന്നു. ഇന്ത്യൻ നെറ്റ് കളക്ഷൻ കണക്കുകളാണ് ഇത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആവേശം 3.65 കോടിയുമായി ബറോസിന് തൊട്ടു മുന്നിലുണ്ട്.

മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിഞ്ഞെത്തിയ ചിത്രം ആണ് ബറോസ്. റിലീസിന് മുൻപ് തന്നെ വമ്പൻ ഹൈപ്പായിരുന്നു ചത്രത്തിന് ലഭിച്ചത്. ഹൈപ്പ് കൊടുത്തതിന് യാതൊരു കുറ്റവും പറയാനില്ലെന്നാണ് സിനിമ കഴിഞ്ഞ് ഇറങ്ങിയ പ്രേക്ഷകർക്ക് പറയാനുള്ളത്. സംവിധായകന്റെ റോളിൽ മോഹൻലാൽ കലക്കി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ത്രീഡി ചിത്രമെന്ന നിലയിൽ മാത്രം കണ്ടാസ്വദിക്കണമെന്നാണ് ചിലരുടെ അഭിപ്രായം.

Most Popular

To Top