ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ പിടിയിൽ. നാലുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ രണ്ടു പേര്‍ ബംഗ്ലാദേശികളാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വ്യാജ ഇന്ത്യൻ ഐഡൻ്റിറ്റി കാർഡുകൾ നിർമ്മിച്ച് നൽകുന്നവരാണ് മറ്റു രണ്ടുപേർ.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. ബംഗ്ലാദേശിൽ നിന്ന് നിരവധി പേർ അതിർത്തി കടന്ന് എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് കണ്ടെത്തിയത്. ഇവരെ തിരികെ അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
