കൊൽക്കത്ത: ഇന്ത്യൻ പതാകയെ അപമാനിച്ച ബംഗ്ലാദേശികൾക്ക് ചികിത്സ നൽകില്ലെന്ന് സർക്കുലർ ഇറക്കി കൊൽക്കത്തയിലെ ആശുപത്രി. അതിര്‍ത്തിയില്‍ നിന്നടക്കം വരുന്ന ബംഗ്ലാദേശികളായ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നാണ് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിർദേശം.
ബംഗ്ലാദേശിലെ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലാണ് ഇന്ത്യൻ ത്രിവർണ്ണപതാക നടപ്പാതയിൽ വരച്ച് ചേർത്തത്. ഇന്ത്യയോടുള്ള വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ പതാകയുടെ നിറം നടപ്പാതയിൽ വരച്ചു ചേർക്കുകയും അതിൽ ചവിട്ടി നടന്ന് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരിലൊരാളായ ആസിഫ് മഹ്മൂദാണെന്നാണ് ആരോപണം.
