News

ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടേത് കൊലപാതകം, അമ്മാവൻ കുറ്റം സമ്മതിച്ചു , അമ്മയെയും പ്രതി ചേർക്കും

ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടേത് കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചതായി പോലീസ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കും. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ ഹരികുമാറുമായുള്ള ചാറ്റിൽ നിന്ന് നിർണായക വിവരം ലഭിച്ചത്. കൊന്നതിന് ശേഷം കിണറ്റിൽ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു.

അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാൽ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നാണ് മൊഴി നൽകിയത്. വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി.കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും പ്രതികരിച്ചു .

Most Popular

To Top