കഴിഞ്ഞ ദിവസം നടന്‍ ബാലയ്ക്കെതിരെ ആരോപണം ഉന്നയിച്ച് മകള്‍ അവന്തിക രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല.
മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു, കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷണം പോലും നല്‍കാതെ ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടു. തുടങ്ങിയ കാര്യങ്ങളാണ് നടന്‍ ബാലയ്‌ക്കെതിരെ മകള്‍ അവന്തിക ഉന്നയിച്ചത്.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല മകള്‍ക്ക് നല്‍കിയ മറുപടി നൽകിയത്.
പാപ്പു സംസാരിച്ച വിഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യം ഒരു പോസിറ്റീവ് കാര്യം പറയാം, എന്റെ അച്ഛന്‍ എന്ന് പറഞ്ഞു. താങ്ക്യു. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ അവന്‍ ആണല്ല. രണ്ടര മൂന്ന് വയസിലാണ് എന്നെ വിട്ട് പാപ്പു പോയത്. ഗ്ലാസ് എടുത്ത് അടിച്ചു എന്ന കാര്യമൊക്കെ പറഞ്ഞിരുന്നു. അഞ്ച് ദിവസം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നില്ല എന്നു പറഞ്ഞു. ജയിക്കാന്‍ പറ്റും. ഇന്ന് ഞാന്‍ തോറ്റുകൊടുക്കുകയാണ്. നീ ജയിക്കണം.
എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഞാനും നിന്റെ കുടുംബവുമായി ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഞാനും നിന്റെ കുടുംബം ആണെന്നാണ്. ഞാന്‍ നിനക്ക് അന്യനായിപ്പോയി. ഇനി തൊട്ട് ഞാന്‍ വരില്ല. ഞാന്‍ ആശുപത്രിയില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാന്‍ തിരിച്ചുവന്നതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പാപ്പുവിന് എല്ലാ ഐശ്വര്യവുമുണ്ടാകണം. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ച് ജയിക്കാന്‍ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണ്. ഇനി തൊട്ട് അപ്പ വരില്ല.
