Film news

വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം, സമാന കുറ്റകൃത്യം ആവർത്തിക്കരുത്

നടി ഹണിറോസിനെതിരെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം.
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി രാവിലെ വാക്കാൽ പറഞ്ഞിരുന്നു. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു. ദ്വയാർത്ഥ പ്രയോഗത്തിലൂടെ പൊതുഇടങ്ങളിൽ പിന്തുടർന്ന് വേട്ടയാടുന്നതായി കാട്ടിയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിതിന് പിന്നാലെ വയനാട്ടിലെ 1000 ഏക്കർ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.

Most Popular

To Top