News

മഴക്കാലത്തെ വീടിനകത്തെ ദുർഗന്ധം ഇല്ലാതാക്കാൻ മുറ്റത്ത് നിൽക്കുന്ന ഈ ഒരൊറ്റ ചെടി മതി

കേരളത്തിൽ പല ഇടങ്ങളിലും ഇന്ന് മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. മഴക്കാലം ഇങ്ങു വന്നതോടെ കേരളത്തിലെ വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് ദുർഗന്ധവും. മഴക്കാലമായി കഴിഞാൽ പല വീടുകളിലും ദുർഗന്ധം ഒരു പ്രധാന പ്രശ്നമാണ്. ഉണങ്ങാത്ത തുണിയും നനഞ്ഞ ഷൂസും എല്ലാം ഇത്തരത്തിൽ ദുർഗന്ധം വമിക്കാൻ കാരണമാകും. മഴക്കാലത്ത് ആളുകൾ നേരിടുന്ന പ്രധാന  പ്രശ്നവും ഇത് തന്നെയാണ്.

ഇതിനു വേണ്ടി എയർ ഫ്രഷ്നെർ വാങ്ങി പണം കളയുന്നവരും ഒരുപാട് ഉണ്ട്. എത്ര എയർ ഫ്രഷ്‌നർ ഉപയോഗിച്ചാലും ഈ ഗന്ധം വീണ്ടും പഴയത് പോലെ തന്നെ നമ്മുടെ വീടുകളിൽ തിരികെ എത്തുകയും ചെയ്യും. ഇനി വീടുകളിൽ സുഗന്ധം നിറയ്ക്കാൻ എയർ ഫ്രഷ്‌നർ വാങ്ങി പണം കളയേണ്ട കാര്യമില്ല. അതിനുള്ള പരിഹാരം നമ്മുടെയൊക്കെ വീടുകളിൽ തന്നെയുണ്ട്.

വെള്ളവും ചെറുനാരങ്ങയും ബേക്കിംഗ് സോഡയും മാത്രം ഉണ്ടെങ്കിൽ നമുക്ക് തന്നെ നല്ല അടിപൊളി റൂം ഫ്രഷ്‌നർ തയാറാക്കാം. രണ്ട് കപ്പ് വെള്ളവും മുക്കാല്‍ കപ്പ് ബേക്കിംഗ് സോഡയും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അരക്കപ്പ് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. ശേഷം സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം.ദുർഗന്ധം വമിക്കുന്നയിടങ്ങളിലെല്ലാം ഈ സ്‌പ്രേ അടിച്ചുകൊടുക്കാം. വളരെ ചിലവ് കുറവാണ് ഇത് തയാറാക്കാൻ എന്ന് മാത്രമല്ല, ഇതിന്റെ സുഗന്ധം കൂടുതൽ സമയം നിൽക്കുകയും ചെയ്യും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top