Film news

ചാനൽ അവതാരകയോട് നടൻ ധർമ്മജന്‍ ബോള്‍ഗാട്ടിയുടെ മോശം പ്രതികരണം

ചാനൽ അവതാരകയോട് നടൻ ധർമ്മജന്‍ ബോള്‍ഗാട്ടിയുടെ മോശം പ്രതികരണം, സിനിമ രംഗവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ആരോപണങ്ങളിൽ ആണ് നടൻ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എല്ലാ രംഗത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ എന്തുകൊണ്ട് തെറ്റ് ഈ മേഖലയിൽ തന്നെ തിരുത്തണമെന്ന് പറയുന്നത് എന്തർത്ഥത്തിലാണ്  നടൻ ചോദിക്കുന്നു. ന്യൂസ് 18 മലയാളം ചാനലിനോടായി ധർമ്മജന്‍ ബോള്‍ഗാട്ടി പറയുന്നു.

എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളില്ലേ, ആരോപണ വിധേയനായ ഞങ്ങളുടെ ജനറല്‍ സെക്രട്ടറി രാജിവെച്ചു. കേരളത്തിലെ മുഖ്യമന്ത്രിമാർ വരെ രാജിവെച്ചിട്ടുണ്ട്. രാജിവെക്കാത്തവരുമുണ്ട്. എന്തിനാണ് ഞങ്ങളെ ഇങ്ങനെ കടന്നാക്രമിക്കുന്നത്. ഒരു ആരോപണം ഉണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി നടപടി വേണമെന്നാണ് എല്ലാവരും പറയുന്നത്. അക്കാര്യത്തില്‍ ആർക്കും എതിർ അഭിപ്രായമില്ലെന്ന് പറയുന്ന ധർമ്മജന്‍ അവതാരിക ശബ്ദമുയർത്തി സംസാരിക്കുന്നതിനേയും ചോദ്യം ചെയ്യുന്നുണ്ട്. ഞാന്‍ സമാധാനമായിട്ട് സംസാരിക്കുന്നത്, പിന്നെ അങ്ങനെ നിങ്ങള്‍ക്കും സംസാരിച്ചുകൂടെ  നടൻ പറയുന്നു.

അമ്മയിലെ എല്ലാ അംഗങ്ങളും മോശക്കാരാണോ, അങ്ങനത്തെ വർത്തമാനം പറയരുത്. എല്ലാവർക്കും കുടുംബമുണ്ട്. ഇതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിങ്ങള്‍ എന്ത് നിലപാട് എടുത്തതെന്ന് തനിക്ക് അറിയാമെന്ന് അവതാരക സൂചിപ്പിച്ചപ്പോള്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചത് എന്നും നടൻ പറയുന്നുണ്ട്. അമ്മ എന്ന് പറയുന്ന സംഘടനയെ നിങ്ങള്‍ക്ക് അറിയില്ല. ആദ്യം അതിനെക്കുറിച്ച് പഠിക്കൂ ,നിങ്ങള്‍ ഈ ജാതി സംസാരമാണെങ്കില്‍ ശരിക്കും പറഞ്ഞാല്‍ ഞാന്‍ പച്ചത്തെറി പറയും. അത് എന്റെ സംസ്കാരമായിരിക്കും.എന്നും നടൻ അവതാരകയോട് രൂക്ഷമായി സംസാരിക്കുന്നു.

 

Most Popular

To Top