News

നാളെ ശബരിമലയിൽ നിന്ന് അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും, ശബരിമലയും വഖഫിന്റേത് ആകും -ബി. ഗോപാലകൃഷ്ണൻ

നാളെ ശബരിമലയിൽ നിന്ന് അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും ശബരിമലയും വഖഫിന്റേത് ആകും ബി. ഗോപാലകൃഷ്ണൻ. വയനാട് കമ്പളക്കാട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കവേയാണ് ഈ കാര്യം കൂട്ടിച്ചേർത്തത്. മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെയാണ് പരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍.

പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറയും. ശബരിമല, അയ്യപ്പന്റെ ഭൂമിയും നാളെ വഖഫ് ആണെന്ന് പറയില്ലേ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിൽ. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Most Popular

To Top