ലക്‌നൗ: കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം. പാചകവാതക സിലിണ്ടർ ഉപയോഗിച്ച് റെയിൽപാളത്തിൽ സ്ഫോടനം നടത്തി കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം വിഫലമായി. ഈ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്.
പുലർച്ചെയോടയാണ് സംഭവം നടക്കുന്നത്. യാത്രയിക്കിടെ പാളത്തിലെ എല്‍പിജി സിലിണ്ടര്‍ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാൽ ട്രെയിന്‍ നിർത്താൻ സാധിക്കാതെ സിലിണ്ടര്‍ ഇടിച്ചു തെറിപ്പികയായിരുന്നു. പതിയെ ട്രെയിൻ നിന്നു. ആർക്കും പരിക്കില്ല. സംഭവത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ്, ആർപിഎഫ്, ജിആർപി സംഘങ്ങൾ അന്വേഷണം നടത്തുകയാണ്.
കേടായ എല്‍പിജി സിലിണ്ടറിനൊപ്പം പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും ഉള്‍പ്പടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ദുരൂഹത റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇത്തരം മൂന്ന് സംഭവങ്ങൾ കണ്ടെത്തിയത്.
