നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു. പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആണ് ആക്രമണം.
വീടിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഗേറ്റ് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയാറായില്ല. അതിന് ശേഷമായിരുന്നു ഇവര്‍ തക്കാളിയും കല്ലുമെല്ലാം വലിച്ചെറിഞ്ഞത്. പിന്നീട് ഗേറ്റ് ചാടിക്കടന്ന് ചെടിച്ചട്ടിയും മറ്റും നശിപ്പിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. അല്ലു അര്‍ജുന്റെ വീടിന് കാവലും ഏര്‍പ്പെടുത്തി.
