Film news

ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം; രമേഷ് നാരായൺ അപമാനിച്ച ആസിഫ് അലിയെ ചേർത്തുപിടിച്ചു  അമ്മ സംഘടന 

സംഗീത യജ്ഞൻ രമേഷ് നാരായൺ അപമാനിച്ച നടൻ ആസിഫ് അലിയെ പിന്തുണച്ചു കൊണ്ട് താര സംഘടനയായ ‘അമ്മ രംഗത്തു  എത്തിയിരിക്കുകയാണ്, ആട്ടയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യാതാർത്ഥ സംഗീതം, ‘അമ്മ സംഘടനയുടെ സോഷ്യൽ മീഡിയ  ഒഫീഷ്യൽ പേജിലാണ് നടനെ ഇങ്ങനൊരു പിന്തുണ നൽകിയിരിക്കുന്നത്. അമ്മ ആസിഫിനൊപ്പം എന്നാണ് നടന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടു സംഘടന രംഗത്തു എത്തിയിരിക്കുന്നത്.

എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലി, രമേഷ് നാരായണ്‍ വിഷയം നടന്നത്. ഈ ആഘോഷച്ചടങ്ങിൽ ആസിഫ് രമേഷ്  നാരായണനെ പുരസ്‌കാരം നൽകുന്നുണ്ട്, എന്നാൽ ആസിഫ് സന്തോഷത്തോട് നൽകിയ പുരസ്‌കാരം  രമേശ് നാരായൺ വെറും പുച്ഛത്തോടെ വാങ്ങിക്കുകയും പിന്നാലെ തന്നെ സംവിധായകൻ ജയരാജനെ വേദിയിലേക്ക് ക്ഷണിക്കുകയും ഒപ്പം ആസിഫ് നൽകിയ പുരസ്‌കാരം ജയരാജന്റെ കൈയിൽ കൊടുത്തു തിരിച്ചു സന്തോഷത്തോടെ വാങ്ങുകയും ചെയ്യ്തു

ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറിയത്,  തനിക്കെതിരെ നടന്ന അനീതിയെ ചെറു പുഞ്ചിരിയോടെ നേരിട്ട ആസിഫിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഒപ്പം രമേഷ് നാരായണന് എതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. മലയാള സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തുന്നത്

Most Popular

To Top