സർക്കാരിനെതിരെ നടക്കുന്ന സൈബർ അക്രമണത്തിനെതിരായി സംവിധായകൻ ആഷിഖ് അബു പ്രതികരണവുമായി എത്തി, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ഒരു സർക്കാരുകൾക്കും വക മാറ്റി ചിലവഴിക്കാൻ സാധിക്കില്ലെന്ന് സംവിധായകൻ പറയുന്നു, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആഷിഖിന്റെ ഈ പ്രതികരണം.

വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അയക്കണമെന്ന് ചൊവ്വാഴ്ച്ച മുഖ്യ മന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു, എന്നാൽ ഇതിലേക്ക് എത്തുന്ന പണം അർഹരായ ആളുകളിലേക്ക് എത്തില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ ഇതിനെതിരെയാണ് സംവിധായകൻ ആഷിഖ് അബു രംഗത്തു എത്തിയത്,
കുൽസിത പ്രചാരണങ്ങൾ തിരിച്ചറിയുക’ എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് അബു പോസ്റ്റ് പങ്കുവച്ചത്.ഇപ്പോൾ കേരളം നേരിട്ടിരിക്കുന്നത് സമാനതകളില്ലാത്ത ഒരു പ്രകൃതി ദുരന്തമാണ്,ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.












