News

  സി ബി ഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്‌രിവാൾ  സുപ്രീം കോടതിയിലേക്ക് 

മദ്യ നയ കേസിലെ സി ബി ഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു, ഡൽഹി ഹൈക്കോടതി ആവശ്യം തള്ളിയതിനെ തുടര്ന്നാണ്, മദ്യനയത്തിൽ അഴിമതി ആരോപിച്ച്  ഇ ഡി റജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം  അനുവദിച്ചിരുന്നു എന്നാൽ സി ബി ഐ അറസ്റ്റ് ചെയ്യ്തതിനാൽ കേജരിവാളിനെ ജയിൽ മോചിതനാകൻ കഴിഞ്ഞില്ല.

ഈ കേസിൽ ബിആർഎസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഇ.ഡിയുടെയും സിബിഐയുടെയും മറുപടി തേടി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം ഉൾപ്പെടെ കവിതയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അപകീർത്തിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേയുള്ള വിചാരണ നടപടികളുടെ ഇടക്കാല സ്റ്റേ  സുപ്രീം കോടതി ആറാഴ്ച്ചത്തേക്ക് നീട്ടി.
കേസിൽ ഹാജരാകണമെന്ന ഡൽഹി ഹൈക്കോടതി നിർദേശത്തിനെതിരെയാണു കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Most Popular

To Top