ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡർ അടക്കം 5 ഭീകരരെ വധിച്ച് സൈന്യം. ഇന്നലെ സൈന്യം വകവുത്തിയ അഞ്ച് ഭീകരരിൽ മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനുമുണ്ടെന്ന് സ്ഥിരീകരണം. ഹിസ്ബുൾ മുജാഹിദ്ദീന്റെ ഓപ്പറേഷണൽ ചീഫും സീനിയർ കമാൻഡറുമായ ഫാറൂഖ് അഹമദ് ഭട്ട് എന്ന നാലിയെയാണ് സൈന്യം വകവരുത്തിയത്.
A++ കാറ്റഗറിയിൽ പെട്ട ഭീകരനായിരുന്നു നാലി. ജമ്മു കശ്മീരിൽ തുടർച്ചയായി ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന നാലിയുടെ മരണം നിരോധിത സംഘടനയെ ദുർബലപ്പെടുത്തുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
കുൽഗാമിൽ നിന്നുള്ള 27 വയസ്സുകാരൻ ആദിൽ ഹുസൈൻ, 37 വയസ്സുകാരൻ മുഷ്താഖ് അഹമ്മദ്, യാരിപ്പോരയിൽ നിന്നുള്ള 28 വയസ്സുകാരൻ മുഹമ്മദ് ഇർഫാൻ, ജാവിദ് അഹമ്മദ് ഭട്ട് എന്നിവരെയാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വധിച്ചത്. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരരെയാണ് കൂട്ടത്തോടെ ഇല്ലാതാക്കി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
