അർജുന്റെ ലോറി കണ്ടെത്തി, കാബിനില്‍ ഒരു മൃതദേഹം. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിലിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി.
അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ.
