News

അർജുൻ മിഷൻ!  ഗംഗാവലി പുഴയിൽ ഇന്നും ഡൈവർമാർക്ക് ഇറങ്ങാൻ ആയില്ല; വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ എത്തിച്ചു 

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനനെ കാണാതായിട്ട് ഇന്നേക്ക് പതിനൊന്നാം നാൾ, എന്നാൽ ഇപ്പോളും തെരച്ചിൽ കടുത്ത പ്രതിസന്ധിയിലാണ്. അതിശക്തമായ അടിയൊഴുക്ക് തുടരുന്ന ഗംഗാവലി പുഴയിൽ ഇന്നും ഡൈവർമാർക്ക് ഇറങ്ങാൻ ആയില്ല. ഗംഗാവലിയിലെ അടിയൊഴുക്ക് വളരെ ശക്തമാണ്. ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ മാത്രമേ അർജുനെ  കണ്ടെത്താൻ കഴിയൂ

ചെളി നിറഞ്ഞ മണ്ണ് ആയതുകൊണ്ട് മുങ്ങൽ വിദഗ്ദ്ധർക്ക്  ഒന്നും കാണാൻ കഴിയുന്നില്ല, എന്നാൽ ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരുകയാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകളും പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നുണ്ട്.

നേവിയുടെയും, ആര്മിയുടെയും ഐ ബോർഡ് സംഘത്തിന്റെയും തിരച്ചിലിന് കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ ഇനി എന്തെന്ന് ചോദ്യം നില നിൽക്കുകയാണ്, എന്നാൽ ഇതിനെ കുറിച്ചുള്ള യോഗം നടന്നു കൊണ്ടിരിക്കുകയാണ്.  ദൗത്യ സംഘ പ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമാണ് യോഗം ചേരുന്നത്,

Most Popular

To Top