അർജുനെ അവസാനമായി ഒരുനോക്ക് കാണാനും, കണ്ണീരോടെ അവന് വിട ചൊല്ലാന്‍ നിരവധി പേരാണ് വഴി നീളെ കാത്തുനിന്നത്. കണ്ണാടിക്കലിനെ വീട്ടുവളപ്പിലാകും സംസ്‌കാരം. നീണ്ട 72 ദിവസത്തെ കഠിന പരിശ്രമങ്ങൾക്കും തെരച്ചിലിനുമൊടുവിൽ ചേതയറ്റ അർജുന്റെ മൃതദേഹം കണ്ടെത്തിയത്.
അർജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകൾ ആംബുലൻസിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവന്നത്. മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയും. ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.
