News

ഗവർണ്ണർ സ്ഥാനത്ത് അഞ്ചു വർഷം  തുടരട്ടെ; ആരിഫ് മുഹമ്മദ് ഖാൻ നന്മയുള്ള ആൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ 

ഗവർണ്ണർ സ്ഥാനത്തേക്ക് ഇനിയും അഞ്ചുവർഷം ആരിഫ് മുഹമ്മദ് ഖാൻ  തുടരട്ടെ  എന്ന് മുൻ ആഭ്യന്തര മന്ത്രിയും, കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ  എം എൽ എ പറഞ്ഞു. സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങിൽ ഗവർണ്ണർ ആരിഫ് ഖാനും പങ്കെടുത്തിരുന്നു, ആ സമയത്താണ് തിരുവഞ്ചൂർ രാധകൃഷ്ണൻ ആരിഫ് ഖാനെ കുറിച്ച് ഇങ്ങനൊരു വിലയിരുത്തൽ നടത്തിയത്.

ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന്  മടങ്ങിയവരാരും പിന്നൊരു വിഷമത്തിലും പോയിപെട്ടിട്ടില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ് , എന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.

എന്നാൽ ഇതിന്റെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് ,അഞ്ചുകൊല്ലം അദ്ദേഹം സാന്നിധ്യം നന്നായി അറിയിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്, ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താന്‍.  അതിൽ ചിലർക്ക് ശരി ഉണ്ടാകും ചിലർക്ക് തെറ്റുണ്ടാകും എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Most Popular

To Top