News

ദ്രൗപതി മുർമുവിന്റെ അധ്യക്ഷതയിൽ ഗവർണ്ണർമാരുടെ ആദ്യ സമ്മേളനം; വയനാടിനായി ശബ്‌ദമുയർത്തുമെന്ന് ആരിഫ് ഖാൻ  

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളുടെ     ഗവർണ്ണർമാരുടെ  രണ്ടു ദിവസത്തെ മഹാസമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും, ഈ യോഗത്തിൽ ഗവർണ്ണർമാര് കൂടാതെ പ്രധാനമന്ത്രിയും, ഉപ രാഷ്ട്രപതിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയും , കൂടാതെ വിവിധ കേന്ദ്ര മന്ത്രിമാരും, നീതി ആയോഗ് പ്രതിനിധികൾ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.

ദ്രൗപദി മുർമു അധ്യക്ഷത വഹിക്കുന്ന ഗവർണർമാരുടെ ആദ്യ സമ്മേളനമാണിത് എന്ന പ്രത്യേകതയും ഈ  യോഗത്തിനുണ്ട്, യോഗത്തിൽ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിക്കുന്നത് . വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഒരു  ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്,

ഈ ദുരുന്തം തുടങ്ങി ആദ്യ വാർത്ത വന്നപ്പോൾ മുതൽ പ്രധാന മന്ത്രി നടപടികൾ  തുടങ്ങിയതാണ് , അതുകൊണ്ടു ഇതിന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ, ഈ അവസ്ഥയിൽ രാജ്യം വായനാടിനൊപ്പം ഉണ്ടാകും. ഈ യോഗത്തിലെ പ്രധാന അജണ്ടകൾ – പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കൽ, ഉന്നത വിദ്യാഭ്യാസ രം​ഗത്തിന്റെ പരിഷ്കരണം, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ്

Most Popular

To Top