ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് ആറാട്ടണ്ണൻ നടത്തിയ പരാമര്‍ശം ചർച്ചയാകുന്നു. പുതിയ സിനിമയായ ഹലോ മമ്മിയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് ആറാട്ടണ്ണൻറെ പരാമർശം.
ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. ഞാന്‍ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയല്‍ അല്ലല്ലോ, കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ.. തുടങ്ങി നിരവധി കമെന്റുകളാണ് വീഡിയോക്ക് താഴെ എത്തിയത്.
അതേസമയം, പുതിയ സിനിമയായ ഹലോ മമ്മിയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മി കണ്ട് സ്വയം പരിചയപ്പെടുന്ന ആറാട്ടണ്ണന്റെ വീഡിയോയും വൈഖലാകുന്നുണ്ട്. സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടി. എന്നാൽ ഐശ്വര്യ കണ്ടപാടെ അവിടെ നിന്ന് പെട്ടന്ന് തന്നെ പോവുകയാണ് ചെയ്തത്.
