യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഒരുപാടാണ്. എന്നാൽ ഛർദ്ദിക്കുമോ എന്ന ഭയത്താൽ യാത്രപോകാൻ മടികാണിക്കുന്നവരും ഏറെയാണ്. ഇത്തരത്തിൽ യാത്ര തുടങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ ഛർദ്ദിച്ച് ആ യാത്ര കുളമായി പോകുന്ന ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പലരെയും വർഷങ്ങൾ കൊണ്ട് അലട്ടിക്കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ.
ആപ്പിൾ ഇപ്പോള്‍ തങ്ങളുടെ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമായി വെഹിക്കിള്‍ മോഷൻ ക്യൂസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. പലർക്കും യാത്രകളിലും മറ്റും ഉണ്ടാകുന്ന മോഷൻ സിക്നെസിനെ മറികടക്കാൻ വേണ്ടിയാണ് ആപ്പിൾ ഇപ്പോൾ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഛർദിയിൽ നിന്നൊക്കെ രക്ഷപ്പെടുന്നതിനു വേണ്ടിയാണ് ഇപ്പോൾ ആപ്പിൾ പുതിയ ഫീച്ചേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ടെക്നോളജി രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ആപ്പിളിനെയാണ് പലർക്കും അറിയാവുന്നത്. എന്നാല്‍ ടെക്നോളജിയെ ആരോഗ്യ പരിപാലനത്തിനായി ഉപയോഗപ്പെടുത്തുന്ന ഒരുപാട് ഫീച്ചറുകള്‍ ആപ്പിള്‍ തങ്ങളുടെ ഈ പ്രോഡക്ടുകള്‍ പലതിലും അവതരിപ്പിക്കുന്നുണ്ട്. തങ്ങളുടെ യൂസേഴ്സിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ ആപ്പിൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നത് തന്നെയാണ് ഇതിന്റെ കാരണവും. ആപ്പിളിന്റെ പല പ്രൊഡക്ടുകളുടെയും ഉപയോഗം മൂലം മരണത്തിൽ നിന്നു പോലും രക്ഷപ്പെട്ട ഒരുപാട് ആളുകൾ ഉണ്ട്.












