അങ്കണവാടി ടീച്ചർ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവിനെതിരെയാണ് പരാതി. ഷൂ റാക്കിന്റെ കമ്പിയൂരി കുട്ടിയുടെ കയ്യിൽ അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് ക്രൂരമായ മർദനമേറ്റത്.
കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ട്. ടീച്ചർ ബിന്ദുവിനെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ട്. ടീച്ചർ ബിന്ദുവിനെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. എന്നാൽ കുട്ടിയെ താൻ അടിച്ചില്ലെന്നാണ് ടീച്ചറുടെ വാദം.
