അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും മല്ലികാർജ്ജുൻ ഖർഗെ. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാർലമെന്‍റിൽ മറുപടി നല്‍കുന്നതിനിടെയാണ് ഷായുടെ വിവാദ പരാമർശം.
ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശം അംബേദ്കറിനെ അപമാനിക്കുന്നതും, ഇന്ത്യൻ ഭരണഘടന അപമാനിക്കുന്നതും, രാജ്യത്തെ പട്ടികജാതി പട്ടികവർ വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
‘അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ…ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കിൽ ഏഴ് ജൻമത്തിലും സ്വർഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോൺഗ്രസ് ആവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാർത്ഥ താൽപ്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം’ ഷാ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ 75-ാം വർഷത്തെ മഹത്തായ യാത്ര എന്ന ചർച്ചയ്ക്കിടെയായിരുന്നു ഷായുടെ പരാമർശം.
