അമേരിക്ക ഫ്രാന്‍സ് സന്ദർശനത്തിനായി നരേന്ദ്ര മോദി ഇന്ന് തിരിക്കും. ഇന്ന് ഉച്ചക്ക് ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും. ഫ്രാന്‍സില്‍ എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനോടൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ചടങ്ങിൽ അധ്യക്ഷത വഹിക്കും. നാളെയാണ് എ ഐ ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കും.
ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അമേരിക്കയുടെ തീരുമാനത്തിൽ ട്രംപ്- മോദിയുമായി ചർച്ച നടത്തും.












