ആമയിഴഞ്ചാന്‍ തോട് അപകട വുമായി ബന്ധപ്പെട്ടിട്ടുള്ള റയിൽവെയുടെ പ്രതികരണം മനുഷ്യത്വ രഹിതമാണ്, മന്ത്രി ശിവൻ കുട്ടി പറയുന്നു. ഈ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽ വേ ക്കാണ്. മരിച്ച ജോയ് യുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്നതിനായി ഇന്ത്യൻ റയിൽവേ ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
റെയില്‍വേയുടെ അധീനതയില്‍ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയതും റെയില്‍വേയാണ്. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല.അതുപ്പോലെ ഈ സംഭവത്തിന്റെ നിച സ്ഥിതി അറിയാതെയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്
നഗരസഭയെ കൂടി ഈ സംഭവത്തില്‍ പ്രതിചേര്‍ക്കാനുള്ള വ്യഗ്രതയാണ് ഗവര്‍ണര്‍ ഇപ്പോൾ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് അര്‍ഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നല്‍കുകയാണ് ഗവര്‍ണര്‍ ഇപ്പോൾ ചെയ്യേണ്ടിയിരുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു
