News

മകനെ മനപൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം; ജയില്‍ അധികൃതര്‍ക്കെതിരെ മണവാളന്റെ കുടുംബം

തൃശ്ശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തൃശ്ശൂര്‍ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കി.

മകനോട് ജയില്‍ അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. മകനെ മനപൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.  ജയിലിന് മുന്നില്‍ നിന്നും റീല്‍ എടുത്തതല്ല. മറിച്ച് ഭാര്യയേയും സഹോദരിയേയും ആശ്വസിപ്പിക്കാന്‍ ആണ് വീഡിയോ ചിത്രീകരിച്ചതെന്നും കുടുംബം വിശദീകരിച്ചു ജയിലിന് മുന്നില്‍ നിന്നും റീല്‍ എടുത്തതല്ല. മറിച്ച്  വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ ആണ് വീഡിയോ ചിത്രീകരിച്ചതെന്നും കുടുംബം പറയുന്നു.

2024 ഏപ്രിൽ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണവാളനും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ച ശേഷം കാറിൽ വരികയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളായ ​ഗൗതം കൃഷ്ണനും സുഹൃത്തുമായി വാക്കുതർക്കം ഉണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന സംഘം കാറിൽ ഇവരെ പിന്തുടർന്നു. ഇതിനിടെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ​ഗൗതമിനും സുഹൃത്തിനും ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Most Popular

To Top