മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. മെക് 7 വ്യായാമ കൂട്ടായ്മയ്‌ക്ക് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മെക് 7നെ കുറിച്ചു ള് വിവരങ്ങൾ കേന്ദ്ര എജസികൾ തേടുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് 7 പെട്ടെന്ന് വളർന്നത് അന്വേഷണപരിധിയിൽ ഉണ്ട്.
പിഎഫ്ഐ ഭീകരരാണ് കൂട്ടായ്മയക്ക് പിന്നിലെന്ന് പൊതുപരിപാടിക്കിടെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ആരോപിച്ചത്. പിഎഫ്ഐ നിരോധനത്തെ എതിർത്ത പാർട്ടിയാണ് സിപിഎം. അവന്ന് കേരളത്തിൽ നടന്ന കൊലാഹലങ്ങൾ രാജ്യമൊട്ടാകെ ചർച്ചയായതാണ്. മെക് 7 ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് ഇവരുടെ ചതിയിൽ സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും സമസ്തയും മുന്നറിയിപ്പ് നൽകിയിരുന്നു. മെക് 7 കേരളത്തിൽ മാത്രമല്ല ജിസിസി രാജ്യങ്ങളിലും വേരുറപ്പിച്ച് കഴിഞ്ഞു. വാട്സ്അപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. മെക് 7 ന്റെ വാട്സ്ഗ്രൂപ്പ് അഡ്മിൻമാർ പിഎഫ്ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണ്. വ്യായാമ മുറയുടെ പേരിൽ തീവ്രവാദ സംഘടയെ വീണ്ടും വേരുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണമാണ് വീണ്ടും ശക്തമാകുന്നത്.
