സുരേഷ് ഗോപിക്കു കേരളത്തിൽ ജയിക്കാൻ അവകാശമുണ്ടെന്ന് നടൻ അലൻസിയർ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാർ അദ്ദേഹത്തിന് വോട്ട് നൽകിയത്, ഗോളം’ സിനിമയുടെ സ്പെഷ്യൽ ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് അധികാരമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ എന്നാണ് അലൻസിയർ പറയുന്നു
അദ്ദേഹം ഒരു ഇന്ത്യൻ പൗരനല്ലേ? ബിജെപി എന്ന പാർട്ടിയെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് അവകാശമില്ലെന്ന് പറയാം, ഞാൻ ആ രാഷ്ട്രീയമല്ല പറയുന്നത്, അദ്ദേഹം നല്ല മനുഷ്യനായതുകൊണ്ടാണ് വോട്ട് ലഭിച്ചത്,
